പകല്‍ വെളിച്ചം
ഇരുളിനോടിടയുന്പോള്
നിഴലും വെളിച്ചവും
ശീതയുദ്ധത്തിലാകുന്നു.
ജനി-മൃതികള്‍, ഉണ്മമയെ
പുല്കാന് മടിക്കുന്പോള്‍
നിറഭൂതവും ശൂന്യഭവിഷ്യവും
ശീതയുദ്ധത്തിലാകുന്നു।
സ്വപ്നം, നിമീലിത
നിദ്രയോടിടയുന്പോള്
നീയും ഞാനും
ശീതയുദ്ധത്തിലാകുന്നു.
ഒടുവില്‍ ബാക്കിയാകുന്ന
ഏക ധൃവ ലോകത്ത്
ഞാനെന്നോടു
ദ്വന്ദ്വ യുദ്ധത്തിലാകുന്നു.

1 comment:
hi sinam I am so happy read you ....
also little excited on this blog too..
write more for us with the same pace which ever you feel.
Post a Comment