സ്കൂള്‍ ടൈമില്‍
'ബിസ്ലേരി' ക്കു പകരം
പച്ച വെള്ളം കുടിച്ചതിനു
മാനേജര്‍ എനിക്ക്
പിഴയിട്ടിരുന്നു.
പാക്കറ്റ് ഫുഡ്
നിരസിച്ചതിന്
പകരം നല്‍കിയത്
മൊണ്‍സാന്‍റോയുടെ
ബി.ടി. സ്പെഷ്യല്‍ ഊണായിരുന്നു.
'കോളര്‍ ടൈ' ക്കു
കണ്ഠ കൌപീനം
എന്ന് പരിഭാഷ
നല്‍കിയതിനാണ്
എനിക്കു ജോലി നഷ്ടപ്പെട്ടത്.
ഒടുവില്‍ ഒളിച്ചിരിക്കേണ്ടി
വന്നതും
ഒരു കാള്‍ സെന്‍ററിന്‍റെ
മൂലയിലായിരുന്നു.


