Sunday, August 31, 2014

Cremated Corpse

When it was dissipated,
Pain was horrible,
But I controlled.

Then I felt, I was displaced
I tried to cling on
My mind ignited with fumes

And when it was diverted,
I cried, after a long
Clouded tears, suppressed –
The combusting mind.

Then I felt, I was dispersed
Reddened mind –
Turned to soot of combusted coal.

If I may be deleted, Oh God
Subside my genes of memories
Or induce my genes of Alzheimer’s.

dissipated>displaced>diverted>dispersed>deleted>cremated
 

Saturday, December 10, 2011

പ്രണയ ജനിതകം

ഹൃദയത്തിന്റെ 
ആവേഗം ഭേദിച്ച്
എപ്പോഴാണ്-പ്രണയം
ജനിതക ഘടനയിലേക്ക്
മാറിയത്?

ഹൃദയ നൊമ്പരങ്ങള്‍
ട്യുമര്‍ ആയി-
രൂപാന്തരപ്പെടും മുമ്പ്
സ്മൃതി-ജീന്‍ നിര്‍മാര്‍ജ്ജനം
സ്വപ്നം കണ്ടിരുന്നു.

അതിനും മുമ്പേ 'മ്യൂട്ടേഷന്‍സ്'
ജീന്‍ ശാന്തമാക്കി - പകരം
മറവിയെ
ആഘോഷമാക്കിയിരുന്നു.

ഒടുവില്‍ ബാക്കിയായ
കറുത്ത പ്രതലത്തില്‍ 
മറവി - ഇപ്പോഴും
പ്രണയത്തെ വീണ്ടും
ഓര്‍മപ്പെടുത്തുന്നു.

Monday, July 26, 2010

ശാന്തി

അക്ഷര ഖനികള്‍ക്ക് മേല്‍
വാക്കുകള്‍ മുരടിച്ചു
നിശബ്ദതക്കു
വേര് മുളക്കുന്നു.

മേഘ പടലങ്ങള്‍
പെയ്തു തീര്‍ന്നിട്ടും
സ്വപ്‌നങ്ങള്‍
ജീര്‍ണിച്ചു ജടിലമാകുന്നു.

ജന്മാരാശികള്‍
ഐശ്വര്യം ചൊരിഞ്ഞിട്ടും
ജീവിതം
വ്യര്‍ത്ഥമായി വിലപിക്കുന്നു.

പ്രാര്‍ത്ഥനകള്‍ മുഴുവന്‍
ശാന്തിയെ തേടുമ്പോഴും
ഭുവനം
അശാന്തയായ് തേങ്ങുന്നു.

Monday, June 7, 2010

SUICIDED DREAMS

Gone are my dreams, I exist yet
I was in the lap of summer,
But I slept in the bed of autumn.


I quarreled with dawn, and I told:
Let me sail in the ocean of dreams
Even to fulfill the vibrant of my desire
And the throbbings of my heart.


Yet I had to burry them,
In the grave of my misfortunes.
Still the ghost of my suicided dreams,
chasing me to break my little heart.

Friday, May 28, 2010

സാമ്രാജ്യതം

സ്കൂള്‍ ടൈമില്‍
'ബിസ്ലേരി' ക്കു പകരം
പച്ച വെള്ളം കുടിച്ചതിനു
മാനേജര്‍ എനിക്ക്
പിഴയിട്ടിരുന്നു.

പാക്കറ്റ് ഫുഡ്‌
നിരസിച്ചതിന്
പകരം നല്‍കിയത്
മൊണ്‍സാന്‍റോയുടെ
ബി.ടി. സ്പെഷ്യല്‍ ഊണായിരുന്നു.

'കോളര്‍ ടൈ' ക്കു
കണ്ഠ കൌപീനം
എന്ന് പരിഭാഷ
നല്‍കിയതിനാണ്
എനിക്കു ജോലി നഷ്ടപ്പെട്ടത്.



ഒടുവില്‍ ഒളിച്ചിരിക്കേണ്ടി
വന്നതും
ഒരു കാള്‍ സെന്‍ററിന്‍റെ
മൂലയിലായിരുന്നു.

വികസനം

വഴിമാറി വന്ന
വസന്തം
ശിശിരത്തിന്
നിറപ്പകിട്ടേകി
വരുന്നു.

ഊര്‍ന്നിറങ്ങിയ
ഹിമസ്ഖലിതങ്ങള്‍
പൂമൊട്ടുകളെ
ഉമ്മ വെക്കുന്നു.

ശ്വാന ശൈശവങ്ങള്‍
ജനനിയുടെ
ശുഷ്കിച്ച അകിടില്‍
സ്തന്യ പാനത്തിനു
തിരക്കു കൂട്ടുന്നു.

അവക്കിടയിലും,
നഷ്ടബാല്യത്തിന്‍റെ
പട്ടിണിക്കോലങ്ങള്‍
ഒരു ചാണ്‍ വയറിനു
കടിപിടി കൂടുന്നു.