അക്ഷര ഖനികള്‍ക്ക് മേല്‍
വാക്കുകള്‍ മുരടിച്ചു
നിശബ്ദതക്കു
വേര് മുളക്കുന്നു.
മേഘ പടലങ്ങള്‍
പെയ്തു തീര്‍ന്നിട്ടും
സ്വപ്‌നങ്ങള്‍
ജീര്‍ണിച്ചു ജടിലമാകുന്നു.
ജന്മാരാശികള്‍
ഐശ്വര്യം ചൊരിഞ്ഞിട്ടും
ജീവിതം
വ്യര്‍ത്ഥമായി വിലപിക്കുന്നു.
പ്രാര്‍ത്ഥനകള്‍ മുഴുവന്‍
ശാന്തിയെ തേടുമ്പോഴും
ഭുവനം
അശാന്തയായ് തേങ്ങുന്നു.
No comments:
Post a Comment