Saturday, March 6, 2010

BUTTERFLY DREAMS


I heard you butterfly, a lot;
And took you soon, to my mind.
I made monasteries of love, to care
And nestled with you, there in mind.
I was in dream of your beauty,
And enjoyed the tint of dance in my lap.

You lost me now, with a slice of heart,
And failed to withhold the burning of wounded heart.
You chased me for a long, with the sizzling memories of yours;
And I peeped back at last, to find you again.
You lost a wing, with the wrinkling cops I got,
And a creed of ants, creeping around.

I searched a lot, for the wing you missed,
And it found at last, from the river Nyle.
Embracing with a died drop of sweat,
That I lost during my past.

Friday, March 5, 2010

നിഴല്‍ യുദ്ധങ്ങള്‍


പകല്‍ വെളിച്ചം
ഇരുളിനോടിടയുന്പോള്‍
നിഴലും വെളിച്ചവും
ശീതയുദ്ധത്തിലാകുന്നു.


ജനി-മൃതികള്‍, ഉണ്മമയെ
പുല്‍കാന്‍ മടിക്കുന്പോള്‍
നിറഭൂതവും ശൂന്യഭവിഷ്യവും
ശീതയുദ്ധത്തിലാകുന്നു।


സ്വപ്നം, നിമീലിത
നിദ്രയോടിടയുന്പോള്‍
നീയും ഞാനും
ശീതയുദ്ധത്തിലാകുന്നു.


ഒടുവില്‍ ബാക്കിയാകുന്ന
ഏക ധൃവ ലോകത്ത്
ഞാനെന്നോടു
ദ്വന്ദ്വ യുദ്ധത്തിലാകുന്നു.

Thursday, March 4, 2010

ഓര്‍മ്മ


ഓര്‍മ്മകള്‍ക്കെപ്പോഴും മധുരമാണ്.........
അവ നമ്മെ പഴയ കനല്‍ വഴികളിലൂടെ
പിറകോട്ടു വലിക്കും.
സ്മൃതി പഥങ്ങളിലെ കല്‍പ്പടികളില്‍
നമ്മെ പിടിച്ചിരുത്തും...

സ്റ്റീഫന്‍ ഹോക്കിങ്ങിനും തോന്നിയില്ലേ....?‌‌
ഭൂതത്തിലേക്ക് നോക്കുന്പോള്‍
കാലത്തെ കാണാന്‍ പറ്റുമെത്രേ,
ഒരു പേരയ്ക്കയുടെ ആകൃതിയില്‍...

പറഞ്ഞൊന്നും കേട്ടിട്ടില്ല
ഓര്‍മ്മകള്‍,
പേരയ്ക്കയെ പോലെയാണെന്ന്...

എങ്കിലും,
ഒന്നറിയാം
നമ്മുടെ ഓര്‍മ്മകള്‍ക്കെന്നും
പേരയ്ക്കയുടെ മധുരമാണ്.