Friday, March 5, 2010

നിഴല്‍ യുദ്ധങ്ങള്‍


പകല്‍ വെളിച്ചം
ഇരുളിനോടിടയുന്പോള്‍
നിഴലും വെളിച്ചവും
ശീതയുദ്ധത്തിലാകുന്നു.


ജനി-മൃതികള്‍, ഉണ്മമയെ
പുല്‍കാന്‍ മടിക്കുന്പോള്‍
നിറഭൂതവും ശൂന്യഭവിഷ്യവും
ശീതയുദ്ധത്തിലാകുന്നു।


സ്വപ്നം, നിമീലിത
നിദ്രയോടിടയുന്പോള്‍
നീയും ഞാനും
ശീതയുദ്ധത്തിലാകുന്നു.


ഒടുവില്‍ ബാക്കിയാകുന്ന
ഏക ധൃവ ലോകത്ത്
ഞാനെന്നോടു
ദ്വന്ദ്വ യുദ്ധത്തിലാകുന്നു.

1 comment:

Unknown said...

hi sinam I am so happy read you ....
also little excited on this blog too..
write more for us with the same pace which ever you feel.