Sunday, February 28, 2010

ശാന്തി തീരം...........?


അക്ഷര ഖനികള്‍ക്കു മേല്‍
വാക്കുകള്‍ മുരടിച്ച്
നിശബ്ദതയ്ക്കു
വേരു മുളയ്ക്കുന്നു.


മേഘ പടലങ്ങള്‍
പെയ്തു തീര്‍ന്നിട്ടും
സ്വപ്നങ്ങള്‍
ജീര്‍ണ്ണിച്ച് ജഡിലമാകുന്നു.


ജന്മ രാശികള്‍
ഐശ്വര്യം ചൊരിഞ്ഞിട്ടും
ജീവിതം
വ്യര്‍ത്ഥമായി വിലപിക്കുന്നു.


പ്രാര്‍ത്ഥനകള്‍ മുഴുവന്‍
ശാന്തിയെ തേടുന്പോഴും
ഭുവനം
അശാന്തയായ് തേങ്ങുന്നു.

3 comments:

കൂടല്ലൂർ സ്കൂൾ said...

spspHarey wah Its fantasic

SINANU.M.M. said...

thanx dear.........

Unknown said...

Very nice to read that..
Keep writing.
Good luck